¡Sorpréndeme!

'സെക്സ് പ്രതീക്ഷിച്ചെത്തിയവർ നിരാശരായി' | filmibeat Malayalam

2017-12-01 28 Dailymotion

Raai Laxmi On The Failure Of Julie 2

പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടിയാണ് റായ് ലക്ഷ്മിയുടെ ജൂലി 2 തിയറ്ററുകളിലേക്കെത്തിയത്. ഇൻറിമേറ്റ് രംഗങ്ങളും റായിയുടെ ചൂടൻ പ്രകടനങ്ങളും കൊണ്ടുനിറഞ്ഞ ജൂലി 2 ഇറങ്ങുന്നതിനും മുൻപെ തന്നെ വാർത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ തിയറ്ററുകളില്‍ വേണ്ടത്ര പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റായ് ലക്ഷ്മി. സെക്സ് ചിത്രം പ്രതീക്ഷിച്ച് തിയറ്ററുകളിലെത്തിയവർ നിരാശരായെന്നാണ് റായ് ലക്ഷ്മി പറയുന്നത്. ട്രെയിലറും ടീസറും കണ്ട പ്രേക്ഷകര്‍ സെക്‌സ് രംഗങ്ങള്‍ പ്രതീക്ഷിച്ചാണ് തിയേറ്ററുകളിലേക്കെത്തിയത്. എന്നാല്‍ അത്തരത്തിലുള്ള രംഗങ്ങളൊന്നും സിനിമയിലില്ല.ജൂലി2 പരാജയമാണെന്ന് സംവിധായകന്‍ ദീപക് ശിവദാസനി തന്നെ തുറന്ന് സമ്മതിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് തുറന്ന് സമ്മതിച്ചത്. പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനകം തന്നെ അദ്ദേഹം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.